അതീവ സുന്ദരിയായി കിടിലന്‍ മേയ്‌ക്കോവറില്‍ മീര ജാസ്മിന്‍; ദിലീപിനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ നിന്നെല്ലാം വിട്ടുനിന്ന താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ വന്‍ തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീര ജാസ്മിന്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ താരം പക്ഷേ വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നിന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നെല്ലാം വിട്ടുനിന്ന താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ വന്‍ തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സഹോദരി ജനിയുടെ വിവാഹത്തിനെത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണിത്. കൂടുതല്‍ മെലിഞ്ഞ് പഴയതിലും സുന്ദരിയായാണ് താരം തിരിച്ചു വന്നിരിക്കുന്നത്. മീരയുടെ അടുത്ത സുഹൃത്തുകളില്‍ ഒരാള്‍ കൂടിയായ നടന്‍ ദിലീപും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

പ്രിയ താരജോഡികള്‍ ഒന്നിച്ചുള്ള ചിത്രം ആരാധകര്‍ആഘോഷമാക്കിയിരിക്കുകയാണ്. മീരയുടെ ആദ്യ ചിത്രമായ സൂത്രധാരനില്‍ തുടങ്ങിയ സൗഹൃദമാണ് ഇരുവരുടേതും. പിന്നീട് ഗ്രാമഫോണ്‍, വിനോദയാത്ര, കല്‍ക്കട്ട ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും ഇവര്‍ ഒന്നിച്ചു.

തങ്ങളുടെ പ്രിയ താരജോഡികള്‍ വീണ്ടും വെള്ളിത്തിരയിലും ഒരിക്കല്‍ക്കൂടി ഒന്നിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം സംവിധായകന്‍ അരുണ്‍ ഗോപിക്കൊപ്പമുള്ള ചിത്രത്തിലും അതീവ സുന്ദരിയായി മീരയെ കണ്ടിരുന്നു.

Exit mobile version