‘നാങ്കെ നിനക്കിറതെ വേറെ’, പൊളിറ്റിക്കല്‍ ത്രില്ലറുമായി സൂര്യ; യൂട്യൂബില്‍ ട്രെന്‍ഡിങായി ‘എന്‍ജികെ’യുടെ ട്രെയിലര്‍

ചിത്രം ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ്

തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ സൂര്യ നായകനായി എത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായ ‘എന്‍ജികെ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. പതിന്നാല് മണിക്കൂറുകള്‍ കൊണ്ട് മൂന്ന് മില്യണ്‍ കാഴ്ച്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതാണ് ചിത്രത്തിന്റെ ട്രെയിലര്‍. ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.

സൂപ്പര്‍ ഹിറ്റ് ചിത്രം താനാ സേര്‍ന്തക്കൂട്ടത്തിന് ശേഷമെത്തുന്ന സൂര്യയുടെ ചിത്രം കൂടിയാണിത്. ചിത്രം ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ്. ശെല്‍വരാഘവന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. നന്ദ ഗോപാലന്‍ കുമരന്‍ എന്ന രാഷ്ട്രീയപ്രവര്‍ത്തകനായിട്ടാണ് ചിത്രത്തില്‍ സൂര്യ എത്തുന്നത്.

സായിപല്ലവിയാണ് ചിത്രത്തിലെ നായിക. രാകുല്‍ പ്രീത് സിങ്, ജഗപതി ബാബു, ബാല സിങ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡ്രീം വാരിയേഴ്സ് പിക്‌ചേഴ്സിന്റെ ബാനറില്‍ എസ്ആര്‍ പ്രകാശ് ബാബുവും എസ്ആര്‍ പ്രഭുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മെയ് 31ന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version