അഭിമാന നേട്ടം കൈവരിച്ച് സൂര്യയുടെയും ജ്യോതികയുടെയും മകന്‍

ദില്ലിയില്‍ വെച്ച് നടന്ന ദേശീയ കരട്ടെ ചാമ്ബ്യന്‍ഷിപ്പിലാണ് ദേവിന് ബ്ലാക്ക്‌ബെല്‍റ്റ് ലഭിച്ചത്

ഒരു കാലത്ത് തമിഴകത്ത് കത്തി നിന്ന താരങ്ങളായിരുന്നു സൂര്യയും ജ്യോതികയും. വിവാഹം ശേഷം ഇരുവരും സിനിമയില്‍ നിന്ന് കുറച്ച് മാറി നിന്നെങ്കിലും, ഇപ്പോള്‍ ഇവര്‍ സജീവമാണ്. ഇപ്പോഴിതാ ജീവിതത്തിലെ അഭിമാന മുഹുര്‍ത്തത്തിലാണ് ഇവര്‍. ജ്യോതിക സൂര്യ ദമ്പതികളുടെ മകന്‍ ദേവിന് ബ്ലാക്ക് ബെല്‍റ്റ് ലഭിച്ചിരിക്കുകയാണ്. ദില്ലിയില്‍ വെച്ച് നടന്ന ദേശീയ കരാത്തെ ചാമ്പ്യന്‍ഷിപ്പിലാണ് ദേവിന് ബ്ലാക്ക്ബെല്‍റ്റ് ലഭിച്ചത്. 9 വയസ്സിലാണ് ദേവ് ഈ വിജയം നേടിയിരിക്കുന്നത്.

സിനിമാതാരങ്ങളുടെ മക്കള്‍ ഭൂരിഭാഗം പേരും അച്ഛന്റേയും അമ്മയുടേയും പാത പിന്തുടര്‍ന്ന് സിനിമയിലേയ്ക്ക് എത്തുകയാണ് പതിവ്. ചെറുപ്പത്തില്‍ തന്നെ ഇവര്‍ സിനിമയില്‍ ചെറുതായി മുഖം കാണിക്കും. താരങ്ങള്‍ക്ക് കൊടുക്കുന്ന അതേ സ്നേഹവും പ്രോത്സാഹനവും കുഞ്ഞുങ്ങള്‍ക്കും കൊടുക്കാറുണ്ട്. സിനിമയില്‍ ഇല്ലെങ്കില്‍ പോലും പ്രേക്ഷകര്‍ക്കിടയില്‍ ഇവര്‍ക്ക് സെലിബ്രിറ്റി പദവിയാണുള്ളത്.

സിനിമാരംഗത്ത് സജീവമായി കൊണ്ടിരിക്കുമ്പോഴായിരുന്നു ജ്യോതികയുടേയും സൂര്യയുടേയും വിവാഹം. വിവാഹ ശേഷം സിനിമ വിട്ട് നിന്ന ജ്യോതിക കുട്ടികള്‍ മുതിര്‍ന്നതിനു ശേഷമാണ് സിനിമയില്‍ മടങ്ങി എത്തിയത്. കുടുംബത്തിന് മുന്‍ഗണന കൊടുക്കുന്ന താരമാണ് സൂര്യ. സിനിമ തിരക്കുകള്‍ക്കിടയിലും കുടുംബാംഗങ്ങളോടൊപ്പം താരം സമയം ചെലവഴിക്കാറുണ്ട്.

Exit mobile version