അമല, നിങ്ങളുടെ പാന്റ്‌സ് എവിടെ? കമന്റിട്ട ആരാധകന് കിടിലന്‍ മറുപടി നല്‍കി അമലാപോള്‍

ആലപ്പുഴയിലെ പ്രകൃതി ഭംഗി ആസ്വദിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത അമല പോളിനെ വിമര്‍ശിച്ച് രംഗത്തെത്തിയ ആള്‍ക്ക് കിടിലന്‍ മറുപടി നല്‍കി താരം. ചിത്രത്തിന് ഗുണ സിംഗര്‍ (Guna Singer)എന്ന ഐഡിയില്‍ നിന്നുവന്ന കമന്റ് ഇങ്ങനെ:

”അമല, നിങ്ങളുടെ പാന്റ്‌സ് എവിടെ? എന്താണ് നിങ്ങള്‍ ഇങ്ങനെ ഇരിക്കുന്നത്? ”

എന്നാല്‍ കിടിലന്‍ മറുപടിയാണ് ഈ കമന്റിന് അമല നല്‍കിയത്..,

”എന്റെ പാന്റ്‌സ് ജോഗിംഗിന് പോയിരിക്കുകയാണ്, ഒന്ന് കണ്ടുപിടിച്ചുതരാമോ, പ്ലീസ്?” അമലയുടെ കമന്റ് ലൈക്ക് ചെയ്ത് നിരവധി പേരെത്തിയിട്ടുണ്ട്. ആദ്യം പരിഹസിച്ച് കമന്റിട്ടെങ്കിലും അമലയുടെ മറുപടിക്ക് പിന്നാലെ താരത്തെ പുകഴ്ത്തി അതേയാള്‍ രംഗത്തെത്തി. നിങ്ങളുടെ ആരാധകനായിരിക്കുന്നതില്‍ അഭിമാനമുണ്ട്. എന്റെ കമന്റിന് മറുപടി നല്‍കിയല്ലോ, ഒരുപാട് സന്തോഷമുണ്ടെന്നും ആരാധകന്റെ കമന്റ്.

Exit mobile version