വീണ്ടും സംവിധായക തൊപ്പിയണിഞ്ഞ് സൗബിന്‍; നായകന്‍ കുഞ്ചാക്കോ ബോബന്‍

സൂപ്പര്‍ ഹിറ്റ് ചിത്രം പറവയ്ക്ക് ശേഷം വീണ്ടും സംവിധായക തൊപ്പിയണിഞ്ഞ് സൗബിന്‍ ഷാഹിര്‍. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നിര്‍മ്മാതാവായി എത്തുന്നത് ബാബു ഷാഹിര്‍ ആണ്. പിറന്നാള്‍ ദിനത്തില്‍ ഫേസ്ബുക്ക് വഴി കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് 2019 ജൂണില്‍ ആരംഭിക്കും. ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Exit mobile version