‘ഉറക്കത്തിലാണോ മാന്‍’ എന്ന് ആരാധകന്റെ ചോദ്യം; വോട്ട് ചെയ്യാന്‍ എത്തിയ കഥ പറഞ്ഞ് ടൊവീനോ

ഇന്ന് കേരളം മുഴുവന്‍ പോളിങ് ബൂത്തില്‍ എത്തുകയാണ്. നിരവധി ചലച്ചിത്ര താരങ്ങളും ഇതിനകം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷമുള്ള ചിത്രം ടൊവീനോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ഒരു ആരാധകന്‍ കൊടുത്ത കമന്റും ടൊവീനോയുടെ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

‘ഉറക്കത്തിലാണോ മാന്‍’ എന്നായിരുന്നു ഫോട്ടോയ്ക്കുള്ള ആരാധകന്റെ ചോദ്യം. ഇതിന് ടൊവീനോയുടെ മറുപടി വോട്ട് ചെയ്യാന്‍ വന്ന കഥയായിരുന്നു. തെങ്കാശി മുതല്‍ ഇരിങ്ങാലക്കുട വരെ വോട്ട് ചെയ്യാന്‍ വേണ്ടി ഡ്രൈവ് ചെയ്ത് വന്ന കഥയാണ് ടൊവീനോ പറയുന്നത്.

രാവിലെ ആറ് മുതല്‍ ക്യൂവില്‍ നിന്നുവെന്നും തന്റെ പോളിങ് സ്റ്റേഷനില്‍ താനാണ് ആദ്യം വോട്ട് ചെയ്തതെന്നും ടൊവീനോ പറഞ്ഞു. ഉറങ്ങിയിട്ടില്ലെന്നും ടൊവീനോ പറഞ്ഞു. ഇനി തിരിച്ച് തെങ്കാശിയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പോവുകയാണെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ മറുപടി കൊടുത്തു.

Exit mobile version