നിറവയറുമായി പ്രിയ കുഞ്ചാക്കോ; വൈറലായി ബേബി ഷവര്‍ ഫോട്ടോസ്

കഞ്ചാക്കോ ബോബന്‍ തന്നെയാണ് ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്

ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന് പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് പിറന്നത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി കുഞ്ചാക്കോ ബോബന്‍ തന്നെയാണ് തനിക്ക് ആണ്‍കുഞ്ഞ് ജനിച്ച സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോഴിതാ പ്രിയയുടെ ബേബി ഷവര്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

കഞ്ചാക്കോ ബോബന്‍ തന്നെയാണ് ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയ ആന്‍ സാമുവേലും വിവാഹിതരായത്.

ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇവരുടെ പതിനാലാം വിവാഹവാര്‍ഷികം. ഈ വിവാഹവാര്‍ഷികം നമുക്ക് ഏറെ സ്‌പെഷ്യലാണെന്ന് ഭാര്യയ്ക്ക് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് കൊണ്ട് കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. 1997 -ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ നായകനായി അരങ്ങേറ്റം കുറിച്ചത്.

ചിത്രങ്ങള്‍ കാണാം…



Exit mobile version