ഗുണ്ടാനേതാവായി അപ്പാനി ശരത്; ‘ഓട്ടോ ഷങ്കര്‍’ ട്രെയിലര്‍ പുറത്തുവിട്ടു

80-90 കാലഘട്ടങ്ങളില്‍ തമിഴ്‌നാട്ടിനെ വിറപ്പിച്ച ഗുണ്ടാനേതാവ് ഗൗരി ഷങ്കര്‍ എന്ന ഓട്ടോ ഷങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് വെബ് സീരീസ് നിര്‍മ്മിച്ചിരിക്കുന്നത്

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വന്ന് പ്രേക്ഷക മനസില്‍ ഇടം നേടിയ അപ്പാനി ശരത് നായകനായി എത്തുന്ന ‘ഓട്ടോ ഷങ്കര്‍’ എന്ന വെബ് സീരീസിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. തമിഴിലാണ് വെബ് സീരീസ് ഒരുക്കിയിരിക്കുന്നത്. യഥാര്‍ത്ഥ കഥ അടിസ്ഥാനമാക്കിയാണ് വെബ് സീരീസ് ഒരുക്കിയിരിക്കുന്നത്.

80-90 കാലഘട്ടങ്ങളില്‍ തമിഴ്‌നാട്ടിനെ വിറപ്പിച്ച ഗുണ്ടാനേതാവ് ഗൗരി ഷങ്കര്‍ എന്ന ഓട്ടോ ഷങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് വെബ് സീരീസ് നിര്‍മ്മിച്ചിരിക്കുന്നത്. രംഗയാണ് ഇതിന്റെ സംവിധായകന്‍. കിടിലന്‍ ആക്ഷന്‍ രംഗങ്ങളാണ് ഇതില്‍ ആക്ഷന്‍ കൊറിയോഗ്രാഫര്‍ സ്റ്റണ്ണര്‍ സാം ഒരുക്കിയിരിക്കുന്നത്.

അങ്കമാലി ഡയറീസിലൂടെ മലയാളത്തില്‍ ഇടം കിട്ടിയത് പോലെ ‘ഓട്ടോ ഷങ്കര്‍’ എന്ന വെബ് സീരീസ് അപ്പാനി ശരതിന് തമിഴ്‌നാട്ടില്‍ ശ്രദ്ധ
നേടിക്കൊടുമെന്ന് പ്രതീക്ഷിക്കാം. ഏപ്രില്‍ 23 നാണ് വെബ് സീരീസ് സംപ്രേക്ഷണം ചെയ്യുന്നത്. സീ 5 ആണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version