ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ‘കുട്ടിമാമ’; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ശ്രീനിവാസനും, മകന്‍ ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കുട്ടിമാമ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദിലീപ് തന്റെ ഫേസ്ബുക്കിലൂടെയാണ് പുറത്ത് വിട്ടത്.

മനാഫ് തിരക്കഥയെഴുതിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഎം വിനുവാണ്. മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. തന്മാത്ര എന്ന ബ്ലെസ്സി ചിത്രത്തിലൂടെ ശ്രദ്ധേയയായ മീര വാസുദേവിന്റെ ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവ് കൂടിയാകും ചിത്രം.

വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

വിഎം വിനുവിന്റെ മകനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സെന്‍ട്രല്‍ പിക്‌ചേര്‍സാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. മെയ് രണ്ടാം വാരം ചിത്രം പ്രദര്‍ശനത്തിന് തയ്യാറാകും.

Exit mobile version