ലാലേട്ടനോടുള്ള ആരാധനയ്ക്ക് നിന്നേക്കാള്‍ പഴക്കമുണ്ട്, നീ എനിക്ക് ഇട്ടു ഒണ്ടാക്കാന്‍ വരല്ലേ..! മധുര രാജയുടെ പേരില്‍ വിമര്‍ശിച്ച ലാലേട്ടന്‍ ആരാധകന് ഷൈന്‍ ടോം ചാക്കോയുടെ തകര്‍പ്പന്‍ മറുപടി

പിന്നെ എന്റെ സിനിമകള്‍ കാണുന്നതും കാണാത്തതും എല്ലാം നിന്റെ ഇഷ്ടം അതിനെ നിനക്കു വിമര്‍ശിക്കാം എന്തു വേണേലും ചെയ്യാം അല്ലാണ്ട് നീ എനിക്ക് ഇട്ടു ഒണ്ടാക്കാന്‍ വരല്ലേ എന്നാണ് ഷൈന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

സൂപ്പര്‍ താരങ്ങളുടെ ചിത്രം പുറത്തിറങ്ങുമ്പോള്‍ സിനിമയെ ചൊല്ലിയുള്ള ആരാധകരുടെ വാക്‌പോരുകള്‍ സോഷ്യല്‍ മീഡിയയില്‍ സര്‍വ്വസാധാരണമാണ്. പ്രത്യേകിച്ചും മമ്മൂട്ടി മോഹന്‍ലാല്‍ ആരാധകരാണ് ഫാന്‍ ഫൈറ്റുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ പുറത്തിറങ്ങി വിജയക്കൊടി പാറിച്ച് തീയ്യേറ്ററുകള്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുമ്പോള്‍ മമ്മൂട്ടി ചിത്രം മധുരരാജ ഇറങ്ങിയത് മമ്മൂട്ടി മോഹന്‍ലാല്‍ ആരാധകരുടെ കൊമ്പുകോര്‍ക്കലിന് ഇടയാക്കിയിട്ടുണ്ട്.

എന്നാല്‍ ആ വാദപ്രതിവാദങ്ങള്‍ സിനിമാതാരങ്ങളിലേക്കും നീളുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. മധുര രാജയെ വിമര്‍ശിച്ച് ഒരു മോഹന്‍ലാല്‍ ആരാധകരന്‍ യുവനടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ഫേസ്ബുക്കില്‍ മെസേജ് അയച്ചു. ആ ആരാധകന് ഷൈന്‍ നല്‍കിയ കലക്കന്‍ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ആരാധകന്‍ അയച്ച മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം പോസ്റ്റ് ചെയ്താണ് ഷൈന്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയത്.

പ്രിയപ്പെട്ട സുഹൃത്തേ എന്ന് തുടങ്ങുന്ന എഫ്ബി പോസ്റ്റില്‍, ഞാന്‍ ചെറുപ്പം മുതല്‍ തന്നെ ഒരു കടുത്ത ലാലേട്ടന്‍ ആരാധകന്‍ ആണെന്നും ഇതിപ്പോ എനിക്ക് തന്നെ ബോധിപ്പിക്കേണ്ട ഒരു ആവശ്യവും ഇല്ല, ഞാന്‍ ലാലേട്ടനെ ആരാധിക്കാന്‍ തുടങ്ങിയതും ലാലേട്ടന്റെ സിനിമകളെ സ്‌നേഹിക്കുവാന്‍ തുടങ്ങിയതും ഇന്നും ഇന്നലെയും അല്ല ആ സ്‌നേഹത്തിനു നിന്നെക്കാള്‍ പഴക്കമുണ്ടെന്ന് ഷൈന്‍ പറയുന്നു.

മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ള ആരോട് ചോദിച്ചാലും പറയും ആ മനുഷ്യന്റെ മനസിനെയും സ്‌നേഹത്തെയും കുറിച്ച്, ഞാന്‍ ആ വ്യക്തിയെ സ്‌നേഹിക്കുന്നു ബഹുമാനിക്കുന്നു, പിന്നെ എന്റെ സിനിമകള്‍ കാണുന്നതും കാണാത്തതും എല്ലാം നിന്റെ ഇഷ്ടം അതിനെ നിനക്കു വിമര്‍ശിക്കാം എന്തു വേണേലും ചെയ്യാം അല്ലാണ്ട് നീ എനിക്ക് ഇട്ടു ഒണ്ടാക്കാന്‍ വരല്ലേ എന്നാണ് ഷൈന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Exit mobile version