മൊട്ടയടിച്ച് നടി കൃഷ്ണപ്രഭ; മേയ്ക്കപ്പോ എന്ന് ആരാധകര്‍, തിരുപ്പതി മൊട്ടയെന്ന് താരം! വൈറലായി ചിത്രങ്ങള്‍

ആദ്യം മേയ്ക്കപ്പ് ആണെന്നാണ് ആരാധകര്‍ വിശ്വസിച്ചിരുന്നത്.

തമാശ റോളുകളിലും മറ്റും എത്തി മലയാളി ഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് നടി കൃഷ്ണപ്രഭ. ഇപ്പോള്‍ താരത്തിന്റെ പുതിയ രൂപമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. ഭംഗിയായി വെട്ടിയിട്ടിരുന്ന മുടി ഇപ്പോള്‍ മൊട്ടയടിച്ചിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെയാണ് പുതിയ രൂപം താരം പുറത്ത് വിട്ടത്.

ആദ്യം മേയ്ക്കപ്പ് ആണെന്നാണ് ആരാധകര്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ തിരുപതി ക്ഷേത്ര സന്ദര്‍ശനം നടത്തിയപ്പോള്‍ മൊട്ടയടിച്ചതെന്ന് താരം വെളിപ്പെടുത്തിയതിനു ശേഷമാണ് സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടത്. തല മൊട്ടയടിക്കാനുള്ള കാരണം തിരക്കിയപ്പോള്‍ കുടുംബസമേതം തിരുപ്പതി ദര്‍ശനത്തിന് പോയപ്പോഴാണ് താരം തന്റെ മുടി കളഞ്ഞതെന്ന് ആരാധകര്‍ അറിയുന്നത്. ”നേര്‍ച്ചയൊന്നുമില്ല. എല്ലാ വര്‍ഷവും തിരുപ്പതിയില്‍ പോകാറുണ്ട്.

ഭഗവാന്റെ കൃപകൊണ്ട് എല്ലാ അനുഗ്രഹവുമുണ്ട്. ജെയ്നിക ഡാന്‍സ് സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ നന്നായി പോകുന്നു. ദൈവാനുഗ്രഹത്തില്‍ അഭിനയരംഗത്തും പ്രോഗ്രാമുകളും എല്ലാം നന്നായി ലഭിക്കുന്നുണ്ട്” കൃഷ്ണപ്രഭ പറയുന്നു. താന്‍ എല്ലാ വര്‍ഷവും തിരുപ്പതിയില്‍ പോകാറുണ്ടെന്നും തന്റെ ചേട്ടന്‍ എല്ലാ വര്‍ഷവും മൊട്ടയടിക്കുന്നതാണെന്നും കൃഷ്ണപ്രഭ പറയുന്നു. ഇതിനു മുന്‍പ് തിരുപ്പതിയില്‍ പോയിരുന്നപ്പോള്‍ കൃഷ്ണപ്രഭയുടെ അമ്മയും മൊട്ടയടിച്ചിരുന്നു. ഇത്തവണ മൂന്ന് പേരും ഒരുമിച്ച് തല മൊട്ടയടിച്ചാണ് തിരിച്ചെത്തിയതെന്ന് കൃഷ്ണപ്രഭ കൂട്ടിച്ചേര്‍ത്തു.

Exit mobile version