അന്ന് അടുത്ത സുഹൃത്ത്, ഇന്ന് ജീവന്റെ പാതി; 15 വര്‍ഷം മുമ്പുള്ള ഓര്‍മ്മ പങ്കുവെച്ച് ആദിത്യന്‍, ഒപ്പം ഒരപേക്ഷയും!

താരം പങ്കുവച്ച ചിത്രത്തിനു സ്‌നേഹാശംസകളുമായി ആരാധകരുമെത്തി.

ഭാര്യ അമ്പിളി ദേവിക്കൊപ്പം നിന്ന് 15 വര്‍ഷം മുന്‍പ് എടുത്ത ചിത്രം പങ്കുവെച്ച് സീരിയില്‍ താരം ആദിത്യന്‍ ജയന്‍. സുഹൃത്തായി ഇരിക്കുമ്പോള്‍ എടുത്തതാണെന്നും ഇനി ഇതുവേറെ രീതിയില്‍ എടുത്ത് കൊല്ലാന്‍ നോക്കരുതെന്നും ആദിത്യന്‍ അപേക്ഷിക്കുന്നുണ്ട്. സംഭവം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

സുഹൃത്തുക്കളായിരുന്ന സമയത്തെ ചിത്രവും അടുത്തിടെ എടുത്ത ചിത്രത്തിനൊപ്പം നിലവിലെ ചിത്രം കൂടി ചേര്‍ത്താണ് ആദിത്യന്‍ ഓര്‍മ്മ പങ്കുവെച്ചിരിക്കുന്നത്. ‘പതിനഞ്ചു വര്‍ഷം മുന്‍പുള്ള രണ്ടു പേര്‍. ഇനി ഇതു വേറെ രീതിയില്‍ എടുത്തു കൊല്ലാന്‍ നോക്കല്ലേ’ ചിത്രത്തിനൊപ്പം ആദിത്യന്‍ കുറിച്ചു.

താരം പങ്കുവച്ച ചിത്രത്തിനു സ്‌നേഹാശംസകളുമായി ആരാധകരുമെത്തി. ‘ഫോട്ടോയ്ക്ക് പഴക്കം തോന്നുന്നു, എന്നാല്‍ നിങ്ങള്‍ പഴയതുപോലെ’, ’15 ഇയര്‍ ചലഞ്ച് ആണോ,’ ‘പ്രായം കൂടും തോറും ഗ്ലാമറും കൂടുകയാണല്ലോ’ എന്നിങ്ങനെ നീളുന്നു കമന്റുകള്‍. കൊല്ലം കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തില്‍ ജനുവരി 28ന് ആയിരുന്നു അമ്പിളി ദേവി ആദിത്യന്‍ വിവാഹം.

Exit mobile version