വാള്‍ട്ട് ഡിസ്‌നിയുടെ ലയണ്‍ കിങ്ങ്; ട്രെയിലര്‍ എത്തി

വാള്‍ട്ട് ഡിസ്‌നി 1994 ല്‍ പുറത്തിറക്കിയ അനിമേഷന്‍ ചിത്രമാണ് ലയണ്‍ കിങ്ങ്. ഈ ചിത്രത്തിന്റെ ലൈവ് ആക്ഷന്‍ പതിപ്പും റിലീസിനൊരുങ്ങുന്നു. ഇതിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഈ ചിത്രം ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ ജോണ്‍ ഫവ്രോ ആണ്. 2016ല്‍ പുറത്തിറങ്ങിയ ജംഗിള്‍ ബുക്കിന്റെ വിജയത്തിനുശേഷം ജോണ്‍ ഫവ്രോ ഒരുക്കുന്ന ചിത്രമാണിത്.

നടന്‍ ഡൊണാള്‍ഡ് ഗ്ലോവറാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായ സിംബയ്ക്ക് ശബ്ദം കൊടുത്തിരിക്കുന്നത്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുന്നത് ബിയോണ്‍സ്, ജോണ്‍ ഒലിവര്‍, സേഥ് റോജിന്‍ തുടങ്ങിയവരാണ്.

ഈ ചിത്രം ജൂലൈ 19ന് തിയ്യേറ്ററുകളിലെത്തും എന്നാണ് റിപ്പോര്‍ട്ട്. പീറ്റര്‍ പാന്‍, അലാദിന്‍ ഉള്‍പ്പടെ നിരവധി ലൈവ് ആക്ഷന്‍ സിനിമകളാണ് ഹോളിവുഡില്‍ നിന്നും പുറത്തിറങ്ങാനിരിക്കുന്നുണ്ട്.

Exit mobile version