നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും പോലീസ് വേഷത്തില്‍ രജനികാന്ത്; ‘ദര്‍ബാര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

2020 പൊങ്കല്‍ റിലീസായാണ് ചിത്രമെത്തുക

എആര്‍ മുരുകദോസ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നീണ്ട ഇടവേളയ്ക്ക് രജനികാന്ത് പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. സംവിധായകന്‍ എആര്‍ മുരുകദോസ് തന്റെ ട്വിറ്ററിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

ചിത്രത്തില്‍ നായികയായി എത്തുന്നത് തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ്. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. കുസേലന്‍, ശിവജി, ചന്ദ്രമുഖി എന്നീ ചിത്രങ്ങളിലാണ് ഇരുവരും നേരത്തേ ഒരുമിച്ചത്. എസ്‌ജെ സൂര്യയാണ് ചിത്രത്തിലെ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. പേട്ടയാണ് ഒടുവില്‍ തീയ്യേറ്ററിലെത്തിയ രജനികാന്ത് ചിത്രം.

ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദ്രന്‍ ആണ്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹന്‍. ലൈക്കയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2020 പൊങ്കല്‍ റിലീസായാണ് ചിത്രമെത്തുക.

Exit mobile version