‘ഊര്‍വശി ഊര്‍വശി’ എന്ന ഗാനരംഗം അതേപോലെ പുനഃസൃഷ്ടിച്ച് കൊറിയോഗ്രാഫര്‍ ഗണേഷ് കുമാര്‍; പ്രഭുദേവയ്ക്കുള്ള തകര്‍പ്പന്‍ പിറന്നാള്‍ സമ്മാനം

ആരാധകരെ എക്കാലവും ത്രില്ലടിപ്പിക്കുന്നതാണ് പ്രഭുദേവയുടെ ഡാന്‍സ്. ‘കാതലനി’ലെ ‘ഊര്‍വശി ഊര്‍വശി’ എന്ന ഗാനവും അതിലെ പ്രഭുദേവയുടെ ചുവടുവെപ്പും ആര്‍ക്കും മറക്കാനാകില്ല. ഇപ്പോഴിതാ ആ ഗാനരംഗം അതേപോലെ പുനരാവിഷ്‌കരിച്ചിരിക്കുകയാണ് പ്രശസ്ത കൊറിയോഗ്രാഫര്‍ ഗണേഷ് കുമാര്‍.

പ്രഭുദേവയ്ക്ക് പിറന്നാള്‍ സമ്മാനമായിട്ടാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. ‘ഊര്‍വശി ഊര്‍വശി’ എന്ന ഗാനം ഗണേഷ് കുമാര്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത് പ്രഭുദേവയുടെ അതേ ചുവടുകളും പശ്ചാത്തലവുമെല്ലാം ഉപയോഗിച്ചിരിക്കുന്നത്. ഇടയ്ക്ക് പ്രഭുദേവ തന്നെയാണെന്ന് തോന്നും വീഡിയോ കണ്ടാല്‍.

പ്രഭുദേവയും വടിവേലുവും ചേര്‍ന്ന് ബസ്സിനുള്ളിലും പുറത്തുമെല്ലാം നൃത്തം ചെയ്യുന്ന വീഡിയോ ആണ് ഇത്. ‘ഊര്‍വശി ഊര്‍വശി’യുടെ വരികള്‍ വൈരമുത്തുവിന്റേതാണ്. എആര്‍ റഹ്മാനാണ് സംഗീതം. എആര്‍ റഹ്മാനൊപ്പം സുരേഷ് പീറ്റേഴ്‌സും ഷാഹുല്‍ ഹമീദും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.

Exit mobile version