അപര്‍ണ ബാലമുരളി വീണ്ടും തമിഴിലേക്ക്, ഇത്തവണ നായകന്‍ സൂര്യ; വൈറലായി ചിത്രങ്ങള്‍

ഇപ്പോഴിതാ മറ്റ് മലയാള നായികമാരുടെ ചുവട് പിടിച്ച് തമിഴിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ് അപര്‍ണ ബാലമുരളി

ദിലീഷ് പോത്തന്‍ ചിത്രം ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെ വന്ന് മലയാളികളുടെ ഹൃദയം കവര്‍ന്ന താരമാണ് അപര്‍ണ ബാലമുരളി. ചുരുങ്ങിയ കാലയളവില്‍ ചെയ്ത ചിത്രങ്ങളെല്ലാം വിജയിച്ച നായിക കൂടിയാണ് അപര്‍ണ ബാലമുരളി. അഭിനയത്തിന് പുറമെ നല്ലൊരു ഗായിക കൂടിയാണ് അപര്‍ണ ബാലമുരളി. സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലെ ഗാനം അതിനൊരു ഉദാഹരണമാണ്.

ഇപ്പോഴിതാ മറ്റ് മലയാള നായികമാരുടെ ചുവട് പിടിച്ച് തമിഴിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ് അപര്‍ണ ബാലമുരളി. ജിവി പ്രകാശ് കുമാര്‍ നായകനായി എത്തിയ ‘സര്‍വം താളമയം’ എന്ന ചിത്രത്തിലൂടെയാണ് അപര്‍ണയുടെ തമിഴിലെ അരങ്ങേറ്റം. ഇപ്പോഴിതാ വീണ്ടുമൊരു തമിഴ് ചിത്രത്തില്‍ കൂടി നായികയായി അഭിനയിക്കാന്‍ പോവുകയാണ് അപര്‍ണ.

ഇത്തവണ സൂര്യയുടെ നായിക ആയിട്ടാണ് അപര്‍ണ എത്തുന്നത്. താരം തന്നെയാണ് തന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ചിത്രം ഇതിനകം വൈറലായി കഴിഞ്ഞു. ടൈറ്റില്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത ചിത്രത്തിന് സൂര്യ 38 എന്നാണ് താല്‍ക്കാലികമായി അണിയറ പ്രവര്‍ത്തകര്‍ പേരിട്ടിരിക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രം ഇരുതി സുട്രു സംവിധാനം ചെയ്ത സുധി കൊങ്കാരയാണ് ചിത്രത്തിന്റെ സംവിധായകന്‍. സൂര്യയുടെ പ്രൊഡക്ഷന്‍ കമ്പനിയായ 2ഡി എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏപ്രില്‍ ഏട്ടിനാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്.

Exit mobile version