ധനുഷ് ചിത്രം ‘എന്നൈ നോക്കി പായും തോട്ട’ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്; പാട്ടുകളും ടീസറുകളും യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തു

ഗൗതം മേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ മേഘ ആകാശായിരുന്നു നായിക

ധനുഷിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത ചിത്രം ‘എന്നൈ നോക്കി പായും തോട്ട’ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പാട്ടുകളും ടീസറുകളും ഗൗതം മേനോന്റെ ഉടമസ്ഥതയിലുള്ള ഒന്‍ട്രാഗാ എന്റര്‍ടെയ്‌മെന്റ്‌സിന്റെ യൂട്യൂബ് ചാനലില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഇതോടെയാണ് ചിത്രം ഉപേക്ഷിച്ചു എന്ന വാര്‍ത്ത പരന്നിരിക്കുന്നത്. ഗൗതം മേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ മേഘ ആകാശായിരുന്നു നായിക.

നേരത്തേ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ വന്‍ ഹിറ്റായിരുന്നു. യൂട്യൂബില്‍ ഒരുകോടിയിലധികം ആളുകളാണ് ചിത്രത്തിലെ ഗാനങ്ങള്‍ കണ്ടത്. ‘മറുവാര്‍ത്തൈ’, ‘വിസിരി’ എന്നീ ഗാനങ്ങളാണ് ഇപ്പോള്‍ യൂട്യൂബ് ചാനലില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്. 2016ല്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞ ചിത്രം പിന്നീട് പല പ്രശ്നങ്ങള്‍ കാരണം മാറ്റി വെയ്ക്കുകയായിരുന്നു.

അതേ സമയം സാമ്പത്തിക പ്രതിസന്ധി കാരണമാണ് ചിത്രം ഉപേക്ഷിക്കാന്‍ കാരണമെന്നും മറ്റൊരു പ്രൊഡക്ഷന്‍ കമ്പനിക്ക് സിനിമയുടെ അവകാശം വിറ്റുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന് ഫെബ്രുവരിയില്‍ യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നെങ്കിലും സംവിധായകന്‍ ഗൗതം മേനോന്‍ ഇതിനെ കുറിച്ച് ഒന്നും പ്രതികരിച്ചിരുന്നില്ല.

Exit mobile version