ഹൊറര്‍ ചിത്രവുമായി വീണ്ടും രാഘവ ലോറന്‍സ്; ‘കാഞ്ചന 3’ റിലീസ് തീയതി പ്രഖ്യാപിച്ചു

ആകാംക്ഷയുണര്‍ത്തുന്ന കിടിലന്‍ രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്

സിനിമാ പ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു കാഞ്ചന. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഇത്തവണയും കോമഡിയും ഹൊററും ചേര്‍ത്താണ് ചിത്രമെത്തുന്നത്. ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇത്തവണയും നായകന്‍ രാഘവ ലോറന്‍സ് തന്നെയാണ്.

അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം 9 മില്ല്യണിലധികം പേരാണ് കണ്ടിരിക്കുന്നത്. ഓവിയയും വേദികയുമാണ് ഇത്തവണ ചിത്രത്തിലെ നായികമാര്‍. ആകാംക്ഷയുണര്‍ത്തുന്ന കിടിലന്‍ രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. രാഘവ ലോറന്‍സ് തന്നെയാണ് ഇത്തവണയും സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

കോവൈ സരള, സൂരി, മനോബാല, യോഗി ബാബു, ദേവദര്‍ശിനി, ശ്രീമാന്‍, സത്യരാജ്, നെടുമുടി വേണു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ഏപ്രില്‍ 19 ന് തീയ്യേറ്ററുകളിലെത്തും.

Exit mobile version