2018ല്‍ ടിവിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട മലയാള ചിത്രം ആട് 2; റിപ്പോര്‍ട്ട് പുറത്ത്

2018ലെ ടിവി പ്രേക്ഷകരുടെ കണക്കുകളെ കുറിച്ചുള്ള ബാര്‍ക്കിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്

2018 ല്‍ ടിവിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട മലയാള ചിത്രം ആട് 2. ജയസൂര്യ ഷാജി പാപ്പാന്‍ ആയി എത്തിയ ചിത്രം സംവിധാനം ചെയ്തത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. കഴിഞ്ഞ വര്‍ഷം 2320 ചിത്രങ്ങളാണ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്തത്. 2018ലെ ടിവി പ്രേക്ഷകരുടെ കണക്കുകളെ കുറിച്ചുള്ള ബാര്‍ക്കിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

2018 ല്‍ ഇന്ത്യയില്‍ 24,076 സിനിമകളാണ് ടിവിയില്‍ സംപ്രേഷണം ചെയ്തത്. ഇതില്‍ 75 ശതമാനവും സംപ്രേഷണം ചെയ്തത് ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ്. മൊഴിമാറ്റം നടത്തിയ 33,459 സിനിമകളും 2018ല്‍ സംപ്രേഷണം ചെയ്തു (ഒന്നില്‍ കൂടുതല്‍ സംപ്രേഷണം ചെയ്തത് ഉള്‍പ്പടെയുള്ള കണക്കാണിത്). കഴിഞ്ഞ വര്‍ഷം ടിവിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട തമിഴ് ചിത്രം സിങ്കം 3യാണ്.

Exit mobile version