തിരുവിതാംകൂര്‍ റാണി സേതുലക്ഷ്മി ഭായിയുടെ ജീവിതകഥ വെള്ളിത്തിരയിലേക്ക്; നിര്‍മ്മിക്കുന്നത് ‘ബാഹുബലി’ നിര്‍മ്മാതാക്കള്‍

മനു എസ് പിള്ള രചിച്ച 'ദ ഐവറി ത്രോണ്‍; ക്രോണിക്കിള്‍സ് ഓഫ് ദ ഹൗസ് ഓഫ് ട്രാവന്‍കൂര്‍' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്

തിരുവിതാംകൂര്‍ റാണി സേതുലക്ഷ്മി ഭായിയുടെ ജീവിതകഥ വെള്ളിത്തിരയില്‍ എത്തുന്നു. എഴുത്തുകാരന്‍ മനു എസ് പിള്ള രചിച്ച ‘ദ ഐവറി ത്രോണ്‍; ക്രോണിക്കിള്‍സ് ഓഫ് ദ ഹൗസ് ഓഫ് ട്രാവന്‍കൂര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. യുവ സാഹിത്യ അക്കാദമി അവാര്‍ഡ്, ടാറ്റ ലിറ്ററേച്ചര്‍ ലൈവ് ബെസ്റ്റ് ഡെബ്യൂ പുരസ്‌കാരങ്ങളടക്കം നേടിയിട്ടുള്ള പുസ്തകമാണിത്. ചിത്രം നിര്‍മ്മിക്കുന്നത് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി നിര്‍മ്മിച്ച ആര്‍ക്ക മീഡിയ വര്‍ക്‌സ് ആണ്.

പോര്‍ച്ചുഗീസ് നാവികന്‍ വാസ്‌കോ ഡാ ഗാമയില്‍ നിന്നുമാണ് നോവലിന്റെ തുടക്കം. രാജാ രവി വര്‍മ്മയുടെ കൊച്ചുമകളായ റാണി സേതുലക്ഷ്മി ഭായിയുടെ ജീവിതത്തിലൂടെ തിരുവിതാംകൂറിന്റെ 300 വര്‍ഷത്തെ ചരിത്രമാണ് പുസ്തകത്തില്‍ പറയുന്നത്. ആദ്യഘട്ടത്തില്‍ പുസ്തകത്തിന് മേലുള്ള അവകാശം കമ്പനി നിശ്ചിത കാലത്തേക്ക് വാങ്ങും. ഇക്കാലയളവിലാണ് തിരക്കഥ, ചിത്രത്തിന്റെ ഫോര്‍മാറ്റ് എന്നിവ നിശ്ചയിക്കുക. രണ്ടാം ഘട്ടത്തില്‍ നിര്‍മ്മാണം ആരംഭിച്ച ശേഷം ഇവര്‍ പുസ്തകത്തിന്റെ മൊത്തത്തിലുള്ള അവകാശം നേടിയെടുക്കും.

Exit mobile version