പ്രിയപ്പെട്ട മമ്മൂട്ടി ആരാധകരേ…മധുരരാജയുടെ ടീസര്‍ ഒരുക്കിയിട്ടുള്ളത് നിങ്ങള്‍ക്കായി; വൈശാഖ്

ചിത്രത്തിന്റെ സംവിധായകന്‍ വൈശാഖാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്

പോക്കിരി രാജ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ‘മധുരരാജ’ എന്ന ചിത്രത്തിന്റെ ടീസര്‍ മാര്‍ച്ച് 20ന് പുറത്തിറങ്ങും. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ മുമ്പ് പുറത്തിറക്കിയിരുന്നു. സംവിധായകന്‍ വൈശാഖാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

‘പ്രിയപ്പെട്ട മമ്മൂട്ടി ആരാധകരേ, മധുരരാജയുടെ ടീസര്‍ ഈ മാസം 20 ന് എത്തും. ടീസര്‍ ഒരുക്കിയിട്ടുള്ളത് നിങ്ങള്‍ക്കായാണ്’ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.പുലിമുരുകന് ശേഷം വൈശാഖിന്റേതായി പുറത്തുവരുന്ന ചിത്രമാണ് മധുരരാജ. പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ ഡയറക്ടര്‍. ഷാജി കുമാര്‍ ഛായാഗ്രഹണം. ഗോപി സുന്ദറാണ് സംഗീതം. വിഷുവിന് സിനിമ തീയ്യേറ്ററുകളിലെത്തും.

Exit mobile version