‘ഇവിടെ എല്ലാവരുടെയും ജീവിതത്തില്‍ പ്രശ്‌നം വരുന്നത് സ്വാഭാവികം’; ആക്ഷന്‍ ചിത്രവുമായി വിജയ് സേതുപതി, ‘സിന്ദുബാദ്’ ടീസര്‍ പുറത്തുവിട്ടു

എസ്‌യു അരുണ്‍ കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി നായകനായി എത്തുന്ന പുതിയ ചിത്രം സിന്ദുബാദിന്റെ ടീസര്‍ പുറത്തിറങ്ങി. വിജയ് സേതുപതി തന്നെയാണ് ടീസര്‍ പുറത്തിറക്കിയത്. ചിത്രം കിടിലന്‍ ഒരു ആക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

എസ്‌യു അരുണ്‍ കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. സേതുപതി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് സേതുപതിയും അരുണ്‍ കുമാറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അഞ്ജലിയാണ് ചിത്രത്തിലെ നായിക. ലിങ്ക, വിവേക് പ്രസന്ന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

Exit mobile version