‘ബ്രദേഴ്‌സ് ഡേ’യ്ക്ക് ക്ലാപ്പ് അടിച്ച് സുപ്രിയ; സിംപിളായി വന്ന് കാണികളുടെ ശ്രദ്ധ പിടിച്ച് പറ്റി ഐശ്വര്യ ലക്ഷ്മി; വൈറലായി ചിത്രങ്ങളും വീഡിയോയും

ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഹൈമ എന്നിവരാണ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍

നടനായും മിമിക്രി താരവുമായൊക്കെ പ്രേക്ഷക ഹൃദയങ്ങളില്‍ ചേക്കേറിയ കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രത്തിന്റെ പൂജാ വേളയിലെ ചിത്രങ്ങളും വീഡിയോയുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സുപ്രിയ പൃഥ്വിരാജാണ് ചിത്രത്തിന് ആദ്യ ക്ലാപ്പ് അടിച്ചത്.

ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഹൈമ എന്നിവരാണ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.ലാല്‍, രമേശ് പിഷാരടി ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പൂജാവേളയില്‍ ശ്രദ്ധ നേടിയത് നായികമാരിലൊരാളായ ഐശ്വര്യ ലക്ഷ്മിയായിരുന്നു. കാതില്‍ കമ്മലിടാതെ, കഴുത്തില്‍ മാലയിടാതെ സിംപിളായി എത്തിയ ഐശ്വര്യ കാഴ്ചക്കാരുടെ മനം കവര്‍ന്നു. മാജിക് ഫ്രെയ്മിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് സിനിമ നിര്‍മ്മിക്കുന്നത്.

Exit mobile version