സ്വകാര്യ ചിത്രം ആവശ്യപ്പെടുന്ന കാമുകന്മാര്‍ക്ക് ഒരു പാഠം; വൈറലായി ‘വൈറല്‍’!

പ്രണയബന്ധങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ കുറിച്ചാണ് ഈ ഷോര്‍ട്ട് ഫിലിമിലൂടെ വ്യക്തമാക്കുന്നത്.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ‘വൈറല്‍’ എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. പ്രണയബന്ധങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ കുറിച്ചാണ് ഈ ഷോര്‍ട്ട് ഫിലിമിലൂടെ വ്യക്തമാക്കുന്നത്. ഗായികയും അഭിനേതാവുമായി അഭിരാമി സുരേഷാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

രാധിക എന്ന കോളേജ് വിദ്യാര്‍ത്ഥിനിയെയാണ് അഭിരാമി അവതരിപ്പിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസ് രാധികയുടെ കാമുകനായ അമിതിനെ അവതരിപ്പിക്കുന്നു. ഇരുവരുടേയും സ്‌കൈപ് സംഭാഷങ്ങള്‍ എത്തിച്ചേരുന്ന ട്വിസ്റ്റാണ് പ്രേക്ഷകരെ അതിശയിപ്പിക്കുന്നത്. പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സിലാണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്.

പാര്‍ത്ഥന് മോഹനാണ് ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. ടോംസ് വര്‍ഗീസിന്‍രേതാണ് കഥ. ക്യാറയും എഡിറ്റും നിര്‍വഹിച്ചിരിക്കുന്നത് അഭിലാഷ് സുധീഷാണ്. അനൂപും അഭിരാമിയും ചേര്‍ന്നാണ് ഹ്രസ്വചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

Exit mobile version