ശ്രീലങ്കന്‍ അഭയാര്‍ത്ഥിയുടെ കഥയുമായി ‘തനിമയ്’; ടീസര്‍ പുറത്തുവിട്ടു

ട്വിറ്ററിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്

നീണ്ട ഇടവേളയ്ക്ക് ശേഷം സോണിയ അഗര്‍വാള്‍ നായികയായി തിരിച്ചെത്തുന്നു. ‘തനിമയ്’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടീസര്‍ ധനുഷ് പുറത്തുവിട്ടു. ട്വിറ്ററിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.

ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും ഒരുക്കിയിരിക്കുന്നത് എസ് ശിവരാമന്‍ ആണ്. ശ്രീലങ്കന്‍ അഭയാര്‍ത്ഥിയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. കാണാതായ തന്റെ മകനെ അന്വേഷിച്ച് സോണി അഗര്‍വാളിന്റെ കഥാപാത്രം പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

Exit mobile version