ഫഹദിന്റെ ‘അയ്മനം സിദ്ധാര്‍ത്ഥ’നെ കോപ്പിയടിച്ച് ആര്‍ജെ ബാലാജി; ഗാനം തമിഴ്‌നാട്ടില്‍ ഹിറ്റ്

ഇന്ത്യന്‍ പ്രണയകഥയിലെ ഗാനത്തിലെ അതേ രംഗങ്ങള്‍ തന്നെയാണ് എല്‍കെജി എന്ന തമിഴ് സിനിമയിലെ ഗാനരംഗത്തും ഉള്ളത്

സത്യന്‍ അന്തിക്കാട് ഫഹദ് ഫാസിലെ നായകനാക്കി ഒരുക്കിയ ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യെ തമിഴില്‍ ഒരുക്കി ആര്‍ജെ ബാലാജി. തമിഴ് രാഷ്ട്രീയത്തെ ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിച്ച ചിത്രമാണ് എല്‍കെജി. ചിത്രത്തിലെ ഒരു ഗാനത്തിലാണ് ആര്‍ജെ ബാലാജി ഫഹദിനെ കോപ്പിയടിച്ചിരിക്കുന്നത്.

ഇന്ത്യന്‍ പ്രണയകഥയിലെ ഗാനത്തിലെ അതേ രംഗങ്ങള്‍ തന്നെയാണ് എല്‍കെജി എന്ന തമിഴ് സിനിമയിലെ ഗാനരംഗത്തും ഉള്ളത്. ഇന്ത്യന്‍ പ്രണയകഥയിലെ പല രംഗങ്ങളും എല്‍കെജി എന്ന സിനിമക്ക് പ്രചോദനമായിട്ടുണ്ടെന്ന് നായകനായ ആര്‍ജെ ബാലാജി നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്തായാലും ചിത്രവും ഗാനവും തമിഴ്‌നാട്ടില്‍ വന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെആര്‍ പ്രഭുവാണ്.

തമിഴ്‌നാട് രാഷ്ട്രീയ നേതാക്കളായ സെല്ലുര്‍ രാജ, വൈക്കോ, പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിങ്ങനെ നിരവധി രാഷ്ട്രീയ നേതാക്കളെയാണ് സിനിമ ആക്ഷേപഹാസ്യ രൂപത്തില്‍ വിമര്‍ശിക്കുന്നത്. പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക.

Exit mobile version