സ്‌റ്റൈല്‍ മന്നനെ തകര്‍ത്ത് ‘തല’ അജിത്ത്; വിശ്വാസം ഇരുന്നൂറ് കോടി ക്ലബില്‍

ജനുവരി പത്തിനാണ് വിശ്വാസവവും, പേട്ടയും ഒന്നിച്ചു തിയേറ്ററുകളിലെത്തിയത്

ശിവ-അജിത്ത് കൂട്ട്‌ക്കെട്ടില്‍ ഒരുങ്ങിയ വിശ്വാസം ഇരുന്നൂറ് കോടി ക്ലബില്‍ ഇടം നേടി. സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായി എത്തിയ ‘പേട്ട’യെ തകര്‍ത്താണ് അജിത്ത് ചിത്രം ‘വിശ്വാസം’ ഇരുന്നൂറ് കോടി ക്ലബില്‍ ഇടം നേടിയത്.

തൂക്കുദുരൈ എന്ന നാട്ടുപ്രമാണിയുടെ റോളിലാണ് അജിത്ത് ചിത്രത്തിലെത്തിയത്. ചിത്രത്തിലെ നായിക ഡോക്ടര്‍ നിരഞ്ജന ആയി എത്തിയത് നയന്‍താര ആണ്. ഇരട്ട ലുക്കിലാണ് അജിത്ത് ചിത്രത്തിലെത്തിയത്.

ജനുവരി പത്തിനാണ് വിശ്വാസവവും, പേട്ടയും ഒന്നിച്ചു തിയേറ്ററുകളിലെത്തിയത്. റിലീസ് ദിനം തന്നെ തീയ്യേറ്ററില്‍ രജനികാന്തിന്റെ ‘പേട്ട’യെ മലര്‍ത്തിയടിച്ചാണ് അജിത്തിന്റെ ‘വിശ്വാസം’. 27 വര്‍ഷത്തെ രജനിയുടെ എതിരില്ലാത്ത റെക്കോര്‍ഡാണ് അജിത്ത് ‘വിശ്വാസ’ത്തിലൂടെ തകര്‍ത്തത്.

Exit mobile version