‘ നിയമവും മതവും ഒരുമിച്ച് കൊണ്ടു പോകാന്‍ ആകില്ല’ ; ശബരിമല വിഷയത്തില്‍ അഭിപ്രായം പറയാനില്ലെന്ന് രഞ്ജിനി ഹരിദാസ്

സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നുവെന്നും, എന്നാല്‍ നിയമവും, മതവും ഒരുമിച്ച് കൊണ്ടുപോകാന്‍ ആകില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും രഞ്ജിനി പറയുന്നു.

കൊച്ചി: ശബരിമലയില്‍ സത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായം പറയാനില്ലെന്ന് അവതാരക രഞ്ജിനി ഹരിദാസ്.സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നുവെന്നും, എന്നാല്‍ നിയമവും, മതവും ഒരുമിച്ച് കൊണ്ടുപോകാന്‍ ആകില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും രഞ്ജിനി പറയുന്നു.

‘എനിക്ക് തന്നെ ആശയക്കുഴപ്പങ്ങളുള്ള വിഷയമാണ് ശബരിമല. എന്റെ അഭിപ്രായത്തില്‍ മതവും നിയമവും ഒരുമിച്ച് കൊണ്ടുപോകാന്‍ പറ്റില്ല. സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നു. ഒരു പൗര എന്ന നിലയില്‍ സുപ്രീം കോടതി വിധിയെ അനുസരിക്കാന്‍ ഞാന്‍ ബാധ്യസ്ഥയാണ്. അതേസമയം, ഞാനൊരു ഹിന്ദു കൂടിയാണ്. ഞാന്‍ വളര്‍ന്നുവന്ന രീതികളും എന്റെ ഉള്ളിലെ അഭിപ്രായങ്ങളുമുണ്ട്.

ഞാനെന്ന ഹിന്ദുവും ഞാനെന്ന പൗരയും ഉണ്ട്. അവിടെയാണ് പ്രശ്‌നങ്ങള്‍. ഞാനെന്ന വ്യക്തിയെ ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് വിലയിരുത്തുന്നത്. ഞാന്‍ പരാമ്പരാഗത ചിന്താഗതിക്കാരിയാണോ അതോ പുരോഗമനവാദിയാണോ എന്ന കാര്യത്തില്‍ എനിക്ക് തന്നെ ഇപ്പോള്‍ സംശയമുണ്ട്. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് ഞാനൊരു പുരോഗമനവാദിയാണ്. പക്ഷേ അകത്ത് തനി നാടന്‍ ആണെന്നും
രഞ്ജിനി തുറന്നു പറയുന്നു.

Exit mobile version