‘ഒരു പണിക്കും പോവാണ്ട് വെറുതെ സിനിമ, നാടകം പറഞ്ഞ് നടന്നോ… ചോറ് തന്നത്താന്‍ വരും’ വ്യത്യസ്തമായി ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനി’ലേയ്ക്കുള്ള കാസ്റ്റിംഗ് കോള്‍

കൗതുകകരമായ കാസ്റ്റിംഗ് കോള്‍ ഇപ്പോള്‍ വൈറലായിരിക്കുയാണ്.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന സിനിമയിലേയ്ക്ക് പുതുമുഖ താരങ്ങളെ തേടുന്നു. വ്യത്യസ്തമായാണ് കാസ്റ്റിംഗ് കോള്‍ നടത്തിയിരിക്കുന്നത്. ഒരു പണിയുമില്ലാണ്ട് വെര്‍തെ സിനിമാ നാടകംന്ന് പറഞ്ഞ് നടന്നാ ചോറ് തന്നത്താന്‍ വരുമെന്ന് കരുതുന്ന ശുഭാപ്തി വിശ്വാസികളെയാണ് സിനിമ തേടുന്നത്.

ബയോഡാറ്റയും സെല്‍ഫി അല്ലാത്ത ഫോട്ടോയും ഒരു മിനുട്ടില്‍ കവിയാത്ത ഇന്‍ട്രഡക്ഷന്‍ വീഡിയോയും അയക്കണം. പത്തിനും അറുപതിനും ഇടയിലുള്ള വരെയാണ് പരിഗണിക്കുന്നത്. കൗതുകകരമായ കാസ്റ്റിംഗ് കോള്‍ ഇപ്പോള്‍ വൈറലായിരിക്കുയാണ്.

Exit mobile version