‘ഒരു രാജമല്ലി’ എന്ന ഗാനത്തിന് കിടിലന്‍ കവര്‍ വേര്‍ഷനുമായി ശബരീഷ്

കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റ ചിത്രമായ 'അനിയത്തിപ്രാവ്' എന്ന ചിത്രത്തിലെ ഗാനമാണിത്

തൊണ്ണൂറുകളില്‍ യുവാക്കള്‍ക്കിടയിലെ ഹിറ്റ് പാട്ടായ ‘ഒരു രാജമല്ലി’യ്ക്ക് കിടിലന്‍ കവര്‍ വേര്‍ഷനുമായി വയലിസ്റ്റ് ശബരീഷ് പ്രഭാകരന്‍. കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റ ചിത്രമായ ‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തിലെ ഗാനമാണിത്.

തൊണ്ണൂറുകളിലെ റൊമാന്റിക് ഹിറ്റ് ഗാനം വയലിനിലൂടെ പുനസൃഷ്ടിച്ചിരിക്കുകയാണ് വയലിനിസ്റ്റ് കൂടിയായ ശബരീഷ് പ്രഭാകര്‍. ശബരീഷിന്റെ കവര്‍ വേര്‍ഷന് ആരാധകര്‍ ഏറെയാണ്. ഏഷ്യയില്‍ നിന്നുള്ള ഏറ്റവും മികച്ച കവര്‍ വേര്‍ഷനുള്ള ബിബിസി അംഗീകാരം നേടിയ പ്രതിഭയാണ് ശബരീഷ്. ശ്യാം ചന്ദ്രശേഖര മേനോന്‍ ആണ് ഇതിന്റെ സംവിധായകന്‍. എംകെ ചന്ദ്രശേഖരന്‍ നായറും, വനജ ചന്ദ്രശേഖരനും ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

പ്രശസ്ത സംവിധായകന്‍ ഫാസില്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബന്‍ എന്ന ചോക്‌ളേറ്റ് ഹീറോയെ മലയാളത്തിന് സമ്മാനിച്ച ചിത്രം കൂടിയായിരുന്നു ഇത്. ശാലിനി ആണ് ചിത്രത്തിലെ നായിക. തിലകന്‍, ഇന്നസെന്റ്, ശ്രീദേവി, ഹരിശ്രീ അശോകന്‍, സുധീഷ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Exit mobile version