ഞാന്‍ മകളെ മറ്റെന്തിനേക്കാളുമേറെ സ്‌നേഹിക്കുന്നു… അവള്‍ക്കുവേണ്ടി 20 വര്‍ഷമായുള്ള എന്റെ ആ ദുശീലം പൂര്‍ണ്ണമായും ഉപേക്ഷിച്ചു; അദ്‌നന്‍ സമി

ഒരു ദിവസം 40 സിഗരറ്റ് വരെ ഉപയോഗിച്ചിരുന്ന വ്യക്തിയാണ് അദ്‌നന്‍

പ്രശസ്ത ഗായകനായ അദ്‌നന്‍ സമി 20 വര്‍ഷം തുടര്‍ന്ന് പോന്ന ഒരു ദുശീലം തന്റെ മകള്‍ക്കായി ഒഴിവാക്കിയിരിക്കുകയാണ്. ഒരു ദിവസം 40 സിഗരറ്റ് വരെ ഉപയോഗിച്ചിരുന്ന വ്യക്തിയാണ് അദ്‌നന്‍. പല തവണ ആ ശീലം മാറ്റണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും സാധിച്ചില്ല.

എന്നാല്‍ മകള്‍ ജനിച്ചതോടെ ആ ശീലത്തെ അദ്‌നന്‍ പൂര്‍ണ്ണമായി ഉപേക്ഷിച്ചു. 2017 ജനുവരി മുതലാണ് അദ്ദേഹം ഈ തീരുമാനം നടപ്പിലാക്കി തുടങ്ങിയത്. ഞാന്‍ എന്റെ മകളെ മറ്റെന്തിനേക്കാളുമേറെ സ്‌നേഹിക്കുന്നു.അവള്‍ക്കുവേണ്ടി ഞാന്‍ എന്റെ ദുശീലം എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നു’പുകവലി എന്തേ ഉപേക്ഷിച്ചത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ അദ്ദേഹം നല്‍കുന്ന മറുപടി ഇതാണ്.

Exit mobile version