ആ അവാര്‍ഡ് ഞാന്‍ പ്രതീക്ഷിക്കുന്നു; വിനയന്റെ പ്രവചനം സത്യമായി

ക്യാപ്റ്റനിലേയും ഞാന്‍ മേരിക്കുട്ടിയിലേയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് എന്നു ഞാന്‍ പ്രതീക്ഷിക്കുന്നുവെന്ന് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു

49ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയ്ക്കായിരുന്നു. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന് മുമ്പ് സംവിധായകന്‍ വിനയന്‍ ജയസൂര്യയ്ക്ക് അവാര്‍ഡ് ലഭിക്കുമെന്ന് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരുന്നു. പ്രവചനം സത്യമായതോടെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ക്യാപ്റ്റനിലേയും ഞാന്‍ മേരിക്കുട്ടിയിലേയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് എന്നു ഞാന്‍ പ്രതീക്ഷിക്കുന്നുവെന്ന് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിപി സത്യന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ക്യാപ്റ്റന്‍, ട്രാന്‍ജെന്‍ഡേഴ്‌സിന്റെ പ്രശ്‌നങ്ങള്‍ പറഞ്ഞ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലൂടെയാണ് ജയസൂര്യയ്ക്ക് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ക്യാപ്റ്റനിലേയും ഞാന്‍ മേരിക്കുട്ടിയിലേയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും
ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.. ഒന്നു രണ്ടു തവണ ഈ അവാര്‍ഡ് കൈവിട്ടു പോയ ജയന് ഈ പ്രാവശ്യം അതു ലഭിച്ചാല്‍ വളരെ സന്തോഷം..അതുപോലെ തന്നെ തന്റെ ആദ്യചിത്രമായ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യിലെ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തി മനോഹരമാക്കിയ രാജാമണിക്ക് പുതുമുഖനടനെന്ന നിലയില്‍ ഒരു പരാമര്‍ശമെന്‍കിലും ലഭിക്കുമെന്നും ഞാന്‍പ്രതീക്ഷിക്കുന്നു…’

Exit mobile version