‘നമ്പി നാരായണന്റെ കഥ നിങ്ങള്‍ കേട്ടാല്‍, ആ നേട്ടങ്ങളെക്കുറിച്ച് അറിഞ്ഞാല്‍, നിശബ്ദനാവാന്‍ നിങ്ങള്‍ക്ക് കഴിയില്ല…’ റോക്കട്രി: ദി നമ്പി ഇഫക്ട് ടീസര്‍ 31ന്; മാധവന്‍

ഈ ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് നമ്പി നാരായണന്‍ മുമ്പ് പറഞ്ഞിരുന്നു

നമ്പിനാരായണന്റെ ജീവിത കഥ പറയുന്ന റോക്കട്രി: ദി നമ്പി ഇഫക്ട് എന്ന ചിത്രത്തിന്റെ ടീസര്‍ ഒക്ടോബര്‍ 31 രാവിലെ 11.33ന് എത്തും. ചിത്രത്തില്‍ നമ്പി നാരായണനായി എത്തുന്നത് മാധവനാണ്. അദ്ദേഹം ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് ഇത് അറിയിച്ചിരിക്കുന്നത്.

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംവിധായകന്‍ ആനന്ദ് മഹാദേവനാണ്. നമ്പി നാരായണന്‍ തന്നെ രചിച്ച ‘റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദി ഐഎസ്ആര്‍ഒ സ്പൈ കേസ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.

ഈ ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് നമ്പി നാരായണന്‍ മുമ്പ് പറഞ്ഞിരുന്നു. ഐഎസ്ആര്‍ഒ കേസില്‍ അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം ദിവസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു.

മാധവന്‍ വീഡിയോയില്‍ പറയുന്നത്

‘ഈ ലോകത്ത് എത്രയോ വ്യക്തികളുടെ കഥകളുണ്ട്. അതില്‍ ചിലതെല്ലാം നിങ്ങള്‍ കേട്ടിരിക്കാം. ചിലത് നിങ്ങളുടെ കാതുകളിലേക്കെ എത്തില്ല. എന്നാല്‍ ചില കഥകള്‍ കേള്‍ക്കാതെ ഇരിക്കുകയെന്നാല്‍ നിങ്ങളുടെ രാജ്യത്തേക്കുറിച്ച് വളരെ കുറച്ചേ നിങ്ങള്‍ക്ക് അറിയുകയുള്ളൂ എന്നാണ് അര്‍ഥം. നമ്പി നാരായണന്റെ കഥ അത്തരത്തില്‍ ഒന്നാണ്.

അദ്ദേഹത്തിന്റെ കഥ നിങ്ങള്‍ കേട്ടാല്‍, ആ നേട്ടങ്ങളെക്കുറിച്ച് അറിഞ്ഞാല്‍, നിശബ്ദനാവാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്ന് ഞാന്‍ പറയുന്നു. റോക്കട്രി: ദി നമ്പി ഇഫക്ട്. ഇതേക്കുറിച്ച് അറിയാത്തവര്‍ അറിയട്ടെ. അറിയുമെന്ന് കരുതുന്നവര്‍ക്ക് ഇതൊരു തിരിച്ചറിവായിരിക്കും. ഒക്ടോബര്‍ 31ന് ടീസര്‍ എത്തും. രാവിലെ 11.33ന്
 

Exit mobile version