‘കാവ്യയും കുഞ്ഞും’ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രത്തിന് പിന്നിലെ വാസ്തവം ഇതാണ്…

കഴിഞ്ഞ ഒക്ടോബറിലാണ് കാവ്യ മാധവനും ദിലീപിനും കുഞ്ഞ് പിറന്നത്

സമൂഹമാധ്യമങ്ങളില്‍ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്ന ചിത്രമാണിത്. ചിത്രത്തിലുള്ളത് കാവ്യയുടേയും ദിലീപിന്റെ കുട്ടിയാണെന്ന രീതിയിലായിരുന്നു ക്യാപ്ഷന്‍. എന്നാല്‍ കാവ്യയ്‌ക്കൊപ്പം നില്‍ക്കുന്നത് മകളല്ലെന്ന സ്ഥിരീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ആകാശവാണി എന്ന ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍.

കാവ്യ മാധവന്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ആകാശവാണി എന്ന ചിത്രത്തിലെ ലൊക്കേഷനില്‍ നിന്ന് എടുത്തതാണ് ഈ ഫോട്ടോയെന്നും ആകാശവാണിയുടെ അസിസ്റ്റന്‍ഡ് ക്യാമറാമാന്റെ മകളുടെ ചിത്രമാണ് അതെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിലാണ് കാവ്യ മാധവനും ദിലീപിനും കുഞ്ഞ് പിറന്നത്. മഹാലക്ഷ്മി എന്നാണ് കുട്ടിയുടെ പേര്. ആദ്യ വിവാഹത്തില്‍ ദിലീപിന് മീനാക്ഷി എന്ന മകള്‍ കൂടി ഉണ്ട്.

Exit mobile version