ക്രിക്കറ്റ് ഇതിഹാസത്തിന്റെ വേഷത്തില്‍ അഭിനയിക്കണം; ആഗ്രഹം വെളിപ്പെടുത്തി അനില്‍ കപൂര്‍

സച്ചിന്റെ കടുത്ത ആരാധകനാണ് അനില്‍ കപൂര്‍

അനില്‍ കപൂര്‍ തന്റെ വലിയൊരു ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ്. തനിക്ക് ഒരു കായിക താരത്തിന്റെ ജീവചരിത്ര സിനിമയില്‍ അഭിനയിക്കണമെന്ന് താരം പറയുന്നു. അത് മറ്റാരുടേയുമല്ല സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടേതാണ്. ക്രിക്കറ്റ് ഇതിഹാസത്തിന്റെ ചിത്രത്തില്‍ അഭിനയിക്കാനാണ് താന്‍ കാത്തിരിക്കുന്നതെന്ന് അനില്‍ കപൂര്‍ വ്യക്തമാക്കി.

സച്ചിന്റെ കടുത്ത ആരാധകനാണ് അനില്‍ കപൂര്‍. ടോട്ടല്‍ ധമാല്‍ എന്ന അജയ് ദേവ്ഗണ്‍ മുഖ്യവേഷത്തിലെത്തിയ ചിത്രത്തിലാണ് അനില്‍ കപൂര്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഹര്‍ഷ വര്‍ദ്ധന്‍ നായകനാകുന്ന ഇന്ത്യന്‍ ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയുടെ ജീവചരിത്ര ചിത്രത്തിലാണ് അനില്‍ കപൂര്‍ അടുത്തതായി അഭിനയിക്കുക.

Exit mobile version