ആക്ഷന്‍ ചിത്രവുമായി ഗോകുല്‍ സുരേഷ്; സൂത്രക്കാരന്റെ ട്രെയിലര്‍ പുറത്തുവിട്ടു

കിടിലന്‍ ഒരു ആക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ സൂത്രക്കാരന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കിടിലന്‍ ഒരു ആക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

വര്‍ഷ ബൊല്ലമ്മയാണ് ചിത്രത്തിലെ നായിക. വിജയരാഘവന്‍, ലാലു അലക്‌സ്, ഷമ്മി തിലകന്‍, കൈലാഷ്, നിരഞ്ജന്‍, ഗ്രിഗറി,സിദ്ദിഖ്, മാല പാര്‍വതി, സരയു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അനില്‍രാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഗാനരചനയും സംഗീതസംവിധാനവും നിര്‍വഹിക്കുന്നത് വിച്ചു ബാലമുരളിയാണ്.

Exit mobile version