ഫ്രാങ്കോ മുളയ്ക്കല്‍ കേസ് വെള്ളിത്തിരയിലേയ്ക്ക്; ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

'ദ ഡാര്‍ക്ക് ഷേഡ്‌സ് ഓഫ് ആന്‍ എയ്ഞ്ചല്‍ ആന്‍ ഷെപ്പേര്‍ഡ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കേസ് നടന്നുകൊണ്ടിരിക്കെ സംഭവം വെള്ളിത്തിരയിലേക്ക് എത്തുന്നു. ‘ദ ഡാര്‍ക്ക് ഷേഡ്‌സ് ഓഫ് ആന്‍ എയ്ഞ്ചല്‍ ആന്‍ ഷെപ്പേര്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

മൂന്ന് ഭാഷകളില്‍ ഒരേസമയം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. മലയാളത്തിലെയും തമിഴിലെയും പ്രഗത്ഭ താരങ്ങള്‍ക്കൊപ്പം തമിഴിലെ പ്രമുഖ സംവിധായകന്‍ രാംദാസ് രാമസ്വാമി ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് എന്ന ശ്രദ്ധേയമാണ്. ഒരു ബിഷപ്പിന്റേയും കന്യാസ്ത്രീയുടെയും ജീവിതത്തില്‍ നടക്കുന്ന ചില സംഭവങ്ങളും പിന്നീടുണ്ടാകുന്ന പ്രത്യാഘാതങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടെന്ന പരാതിയെ തുടര്‍ന്ന് കൊച്ചിയില്‍ നീതി ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കാളികളായവരാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും.

ആന്റോ ഇലഞ്ഞിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഡല്‍ഹിയിലും ജലന്ധറിലുമായി മാര്‍ച്ച് അവസാനം ആരംഭിക്കും.

Exit mobile version