അഭിനയിക്കുന്നത് പുരസ്‌കാരത്തിന് വേണ്ടിയല്ല, ദേശീയ പുരസ്‌കാരദാന ചടങ്ങില്‍ നിന്ന് വിട്ടുനിന്നതില്‍ പശ്ചാത്താപമില്ല; ഫഹദ് ഫാസില്‍

താന്‍ അഭിനയിക്കുന്നത് പുരസ്‌കാരത്തിന് വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു

കഴിഞ്ഞ വര്‍ഷത്തെ ദേശീയ പുരസ്‌കാരദാന ചടങ്ങില്‍ നിന്ന് വിട്ടുനിന്നതില്‍ ഒട്ടും പശ്ചാത്താപം ഇല്ലെന്ന് നടന്‍ ഫഹദ് ഫാസില്‍. താന്‍ അഭിനയിക്കുന്നത് പുരസ്‌കാരത്തിന് വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഫാസില്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

ദേശീയ പുരസ്‌കാരച്ചടങ്ങിന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് പുരസ്‌കാരം പോസ്റ്റ് വഴി കിട്ടിയത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ അഭിനയിച്ചത് ദേശീയ പുരസ്‌കാരമൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും പുരസ്‌കാരത്തെ ഒരു ബോണസ് ആയി മാത്രമേ അതിനുള്ള കാണുന്നുള്ളൂവെന്നും ഫഹദ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടന്ന ദേശീയ പുരസ്‌കാരദാന ചടങ്ങില്‍ ചില വിജയികള്‍ക്കുള്ള പുരസ്‌കാരം മാത്രമാണ് രാഷ്ട്രപതി സമ്മാനിക്കുകയെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഫഹദ് ഉള്‍പ്പടെയുള്ള താരങ്ങള്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നിരുന്നു.

Exit mobile version