കള്ള കുതിരപ്പുറത്ത് കങ്കണ..! ‘മണികര്‍ണിക’ ‘വന്‍ ദുരന്തം’ പരിഹാസം

റാണി ലക്ഷ്മി ഭായിയുടെ കഥ പറയുന്ന മണികര്‍ണിക: ദി ക്വീന്‍ ഓഫ് ഝാന്‍സിയുടെ പ്രകടനം കാണാന്‍ കാത്തിരി്കുകയാണ് പ്രേക്ഷകര്‍. എന്നാല്‍ കുതിരപ്പുറത്ത് പൊരുതുന്ന ചിത്രീകരണ ദൃശ്യം പുറത്തു വന്നതോടെ കങ്കണയുടെ ആരാധകര്‍ നിരാശയിലാണ് കൂടാതെ വന്‍പരിഹാസമാണ് താരത്തിന് നേരിടേണ്ടി വന്നത്.

പഴയ കാല സിനിമകളില്‍ പോലും യഥാര്‍ത്ഥ കുതിരകളെയാണ് സംവിധായകര്‍ എത്തിക്കുന്നത്. എന്നാല്‍ മണികര്‍ണികയില്‍ കങ്കണ ഉപയോഗിച്ചത് ഡമ്മി കുതിരയെ ആയിരുന്നെന്ന് വിഡിയോയില്‍ നിന്നും വ്യക്തമാകും. സഹതാരങ്ങള്‍ ഒറിജനല്‍ കുതിരപ്പുറത്തു തന്നെയാണ് യുദ്ധം ചെയ്യുന്നത്. എന്നാല്‍ നായികയുടെ ഡമ്മി കുതിര സമൂഹമാധ്യമങ്ങളില്‍ പരിഹാസം ഏറ്റുവാങ്ങി. ചിത്രം റിലീസാകും മുമ്പ് വിവാദങ്ങളോടു പടവെട്ടിയിരുന്നു.

Exit mobile version