അടിമുടി മാറി ധ്രുവ് വിക്രത്തിന്റെ കന്നി ചിത്രം; ‘വര്‍മ്മ’യുടെ പുതിയ പേര് ‘ആദിത്യ വര്‍മ്മ’

നിര്‍മ്മാതാക്കള്‍ ട്വിറ്ററിലൂടെ ആണ് ചിത്രത്തിന്റെ പുതിയ പേര് വെളിപ്പെടുത്തിയത്

വിജയ് ദേവരകൊണ്ടയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പായ ‘വര്‍മ്മ’യ്ക്ക് പുതിയ പേരിട്ടു. ‘ആദിത്യ വര്‍മ്മ’ എന്നാണ് ചിത്രത്തിന്റെ പുതിയ പേര്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമാണ് ചിത്രത്തിലെ നായകന്‍.

നേരത്തെ ‘വര്‍മ്മ’ എന്ന പേരില്‍ ധ്രുവ് വിക്രത്തെ നായകനാക്കി ബാല ചിത്രം സംവിധാനം ചെയ്തിരുന്നു. എന്നാല്‍ നിര്‍മ്മാതാക്കള്‍ ഇതില്‍ തൃപ്തരല്ലാത്തതിനാലാണ് ചിത്രം റീ ഷൂട്ട് ചെയ്യുന്നത്. നിര്‍മ്മാതാക്കള്‍ ട്വിറ്ററിലൂടെ ആണ് ചിത്രത്തിന്റെ പുതിയ പേര് വെളിപ്പെടുത്തിയത്.

തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകന്‍ സന്ദീപ് വങ്കയുടെ അസോസിയേറ്റ് ആയ ഗിരീസായ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബനീത സന്ദുവാണ് പുതിയ പതിപ്പില്‍ ധ്രുവ് വിക്രമിന്റെ നായിക. പ്രിയ ആനന്ദും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അര്‍ജുന്‍ റെഡ്ഡിയുടെ സംഗീത സംവിധായകനായ രാധന്‍ തന്നെയാണ് ആദിത്യ വര്‍മ്മയുടെയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

Exit mobile version