ദുല്‍ഖറിന്റെ ‘ദ സോയ ഫാക്ടര്‍’ ഏപ്രിലിലെത്തിയേക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ നിഖില്‍ ഖോഡ എന്ന കഥാപാത്രമാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സോയ ഫാക്ടര്‍ ഏപ്രിലില്‍ റിലീസ് ചെയ്‌തേക്കും. സോനം കപൂറാണ് നായിക. സോയ സിങ്ങ് എന്നാണ് ചിത്രത്തിലെ സോനം കഥാപാത്രത്തിന്റെ പേര്. അഡ്വര്‍ടൈസിങ് ഏജന്‍സി എക്‌സിക്യൂട്ടീവായാണ് സോനത്തിന്റെ കഥാപാത്രം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ നിഖില്‍ ഖോഡ എന്ന കഥാപാത്രമാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ചിത്രം ഏപ്രില്‍ 5 ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേ സമയം സോനം കപൂര്‍ തന്റെ പേര് മാറ്റിയിരിക്കുകയാണ്. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും താരം പേര് മാറ്റിയത് താരത്തിന്റെ ആരാധകര്‍ ചര്‍ച്ചയാക്കിയിരിക്കുകയാണ്. സോയ സിങ് സോളാങ്കി എന്ന് ട്വിറ്ററിലും സോയ സോളാങ്കി എന്ന് ഇന്‍സ്റ്റഗ്രാമിലും താരം പേര് മാറ്റിയിരിക്കുന്നത്.

ദി സോയ ഫാക്ടര്‍ എന്ന അനൂജ ചൗഹാന്റെ നോവല്‍ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഏപ്രില്‍ അഞ്ചാം തിയതിയാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയാണ് താരം പേര് മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version