ഫെമിനിസ്റ്റുകളുടെ ഇന്റര്‍നാഷണല്‍ കോര്‍ട്ടില്‍ പോലും എന്റെ ഈ കേസിന് ജാമ്യം കിട്ടും; ആശാ ശരത്തിനെ വെല്ലുവിളിച്ച് മോഹന്‍ലാല്‍

മോഹന്‍ലാലും ആശാ ശരത്തും പ്രത്യക്ഷപ്പെടുന്ന 24 സെക്കന്റ് വീഡിയോയില്‍ മോഹന്‍ലാലിന്റെ ഡയലോഗാണ് ഉള്ളത്

ലോഹത്തിനു ശേഷം മോഹന്‍ലാലും രഞ്ജിത്തും വീണ്ടുമൊന്നിക്കുന്ന ഡ്രാമായുടെ രണ്ടാം ടീസര്‍ പുറത്തെത്തി. മോഹന്‍ലാലും ആശാ ശരത്തും പ്രത്യക്ഷപ്പെടുന്ന 24 സെക്കന്റ് വീഡിയോയില്‍ മോഹന്‍ലാലിന്റെ ഡയലോഗാണ് ഉള്ളത്. ‘ഫെമിനിസ്റ്റുകളുടെ ഇന്റര്‍നാഷണല്‍ കോര്‍ട്ടില്‍ പോലും എന്റെ ഈ കേസിന് ജാമ്യം കിട്ടും, പിന്നെ വെറുതെ വിടുകേം ചെയ്യും’ എന്നാണ് ഡയലോഗ്.

ആശാ ശരത്ത്, കനിഹ, കോമള്‍ ശര്‍മ്മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ലണ്ടനിലായിരുന്നു പ്രധാനമായും ചിത്രീകരണം. വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ലില്ലിപാഡ് മോഷന്‍ പിക്ചേഴ്സിന്റെയും ബാനറില്‍ എംകെ നാസ്സറും മഹാ സുബൈറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തീയ്യേറ്ററുകളിലെത്തും.

Exit mobile version