അനിയന്‍ കാര്‍ത്തിയുടെ പുതു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് സൂര്യ

പാണ്ഡിരാജ് സംവിധാനം ചെയ്ത കടൈക്കുട്ടി സിങ്കം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കാര്‍ത്തി നായകനാകുന്ന ദേവ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നടനും കാര്‍ത്തിയുടെ ചേട്ടനുമായ സൂര്യ ശിവകുമാര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

കാര്‍ത്തി സ്‌പോര്‍ട്‌സ് ബൈക്കിന് അടുത്ത് നില്‍ക്കുന്നതായിട്ടാണ് പോസ്റ്ററിലുളളത്. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം രജത് രവിശങ്കറാണ് സംവിധാനം ചെയ്യുന്നത്. രാകുല്‍ പ്രീത് സിങ് ചിത്രത്തില്‍ നായികയായി എത്തുന്നു.

Exit mobile version