‘യാത്ര’; ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ് ആമസോണ്‍ കരസ്ഥമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്

അന്തരിച്ച മുന്‍ ആന്ധ്ര മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡി 2004 അസംബ്ലി തെരഞ്ഞെടുപ്പില്‍ നടത്തിയ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യം ഉണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രം ‘യാത്ര’യുടെ ഡിജിറ്റല്‍ റൈറ്റ് ആമസോണ്‍ കരസ്ഥമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്. ആമസോണ്‍ പ്രൈം ഏട്ടു കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ റൈറ്റ് സ്വന്തമാക്കിയത് എന്നാണ് വിവരം. ചിത്രത്തിന്റെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്‌സും മികച്ച തുകയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് 6116 ഡോളര്‍ ഏകദേശം 4.4 ലക്ഷം രൂപയ്ക്കാണ് വിറ്റ് പോയത്. വൈഎസ്ആറിന്റെ കടുത്ത ആരാധകനായ മുനീശ്വര്‍ റെഡ്ഡിയാണ് ഇത്രയും വലിയ തുകയ്ക്ക് ടിക്കറ്റ് കരസ്ഥമാക്കിയത്.

അന്തരിച്ച മുന്‍ ആന്ധ്ര മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡി 2004 അസംബ്ലി തെരഞ്ഞെടുപ്പില്‍ നടത്തിയ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യം ഉണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജഗപതി ബാബു, സുഹാസിനി, അനസൂയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മഹി രാഘവ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.

Exit mobile version