നീണ്ട ഇടവേളയ്ക്ക് ശേഷം റാംജി റാവു വീണ്ടും തിരിച്ചെത്തുന്നു; ‘മാസ്‌ക്ക്’ ട്രെയിലര്‍ പുറത്ത് വിട്ടു

മുഹമ്മദും ആല്‍ബിയും ശത്രുക്കളായ കഥ എന്ന ടാഗ് ലൈനോടെ പുറത്ത് വന്ന 'മാസ്‌ക്ക്' എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട റാംജി റാവു എന്ന കഥാപാത്രം മടങ്ങിയെത്തുന്നത്

നീണ്ട ഇടവേളയ്ക്ക് ശേഷം സിദ്ദീഖ് ലാല്‍ ചിത്രത്തിലൂടെ വിജയരാഘവന്‍
അനശ്വരമാക്കിയ ‘റാംജി റാവു’ എന്ന കഥാപാത്രം വീണ്ടും തിരിച്ചെത്തുന്നു. ഇത്തവണ കൂട്ടായി ‘ചെഗുവേര’യും ഉണ്ട്. സലീം കുമാറാണ് ചിത്രത്തില്‍ ചെഗുവേരയുടെ വേഷത്തില്‍ എത്തുന്നത്.

മുഹമ്മദും ആല്‍ബിയും ശത്രുക്കളായ കഥ എന്ന ടാഗ് ലൈനോടെ പുറത്ത് വന്ന ‘മാസ്‌ക്ക്’ എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട റാംജി റാവു എന്ന കഥാപാത്രം മടങ്ങിയെത്തുന്നത്. ഷൈന്‍ ടോം ചാക്കോയും ചെമ്പന്‍ വിനോദുമാണ് മാസ്‌ക്കിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.

മനോജ് ഗിന്നസ്, സാജു നവോദയ, പ്രിയങ്ക, കലിംഗ ശശി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഒരു കൂട്ടം കള്ളന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എഎസ് ഗിരീഷ് ലാലാണ്.

Exit mobile version