വാരിക്കുഴിയിലെ കൊലപാതകം ഫെബ്രുവരി 22നെത്തും

ഒരു കൊലപാതകത്തെ തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് സിനിമയുടെ പ്രമേയം

ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന ചിത്രത്തിനുശേഷം രാജേഷ് മിഥില സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതകം ഫെബ്രുവരി 22ന് തീയറ്ററുകളിലെത്തും. സംവിധായകന്‍ തന്നെയാണ് ചിത്രത്തിനു തിരക്കഥയെഴുതിയിരിക്കുന്നത്.

ഒരു കൊലപാതകത്തെ തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് സിനിമയുടെ പ്രമേയം. അമിത് ചക്കാലക്കല്‍ ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, ലാല്‍, ദിലീഷ് പോത്തന്‍, സുധി കോപ്പ, അങ്കമാലി ഫ്രെയിം കിച്ചു ടെലസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍. ടേക്ക് വണ്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഷിബു ദേവദത്തും സുജീഷ് കോലോത്തൊടിയുമാണ് ചിത്രം നിര്‍മിക്കുന്നത്.

Exit mobile version