‘കളിക്കൂട്ടുകാരു’മായി പഴയ ‘അതിശയന്‍’; ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു

മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ട്രെയിലര്‍ പുറത്തു വിട്ടത്

മലയാള ചിത്രം അതിശയനിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ ദേവദാസ് നായകനായി എത്തിയ പുതിയ ചിത്രം ‘കളിക്കൂട്ടുകാരന്റെ’ ട്രെയിലര്‍ പുറത്തുവിട്ടു. മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ട്രെയിലര്‍ പുറത്തു വിട്ടത്.

കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളായ ആറു യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. പികെ ബാബുരാജ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ദേവദാസിന്റെ അച്ഛന്‍ ഭാസി പടിക്കലാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷമ്മി തിലകന്‍, സലീം കുമാര്‍, ജനാര്‍ദ്ദനന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍,ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. ചിത്രം ഈ മാസം തീയ്യേറ്ററുകളിലെത്തും.

Exit mobile version