‘നമുക്ക് അല്‍പം വിപ്ലവം സംസാരിക്കാം’; ‘ജാലിയന്‍വാലാ ബാഗ്’ ടീസര്‍ റിലീസ് ചെയ്തു

സ്റ്റോറീസ് ആന്റ് തോട്ട്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്

അഭിനേഷ് അപ്പുകുട്ടന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ‘ജാലിയന്‍വാലാ ബാഗി’ന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അന്‍വര്‍ ഷെരീഫ്, ശാലു റഹിം, ടോം ഇമ്മട്ടി, സുധി കോപ്പ, സുബീഷ്, സുധി, ബാലാജി ശര്‍മ്മ, രാജേഷ് ശര്‍മ്മ, അജിത് തലപ്പിള്ളി, ജസ്റ്റിന്‍ മാത്യു, ഷാനിഫ് മരക്കാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

സാജിദ് നാസര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ചിത്രസംയോജനം നിര്‍വഹിച്ചിക്കുന്നത് റെയ്മണ്ട് ഡെറിക് ക്രാസ്റ്റയാണ്.

സ്റ്റോറീസ് ആന്റ് തോട്ട്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മ്യൂസിക് 247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍

Exit mobile version