‘പുതിയ വഴിയില്‍ ഇനി യാത്രയാണ് ചെറു ജീവിതങ്ങള്‍’; മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയിലെ പുതിയ ഗാനം പുറത്തിറങ്ങി

നജിം അര്‍ഷാദും അരുണും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്

കാളിദാസ് ജയറാം നായകനായി എത്തുന്ന പുതിയ ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. ‘പുതിയ വഴിയില്‍ ഇനി യാത്രയാണ് ചെറു ജീവിതങ്ങള്‍’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. നജിം അര്‍ഷാദും അരുണും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അരുണ്‍ വിജയ് ആണ്.

ജീത്തു ജോസഫ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. അപര്‍ണ ബാലമുരളി ആണ് നായിക. സായ്കുമാര്‍, വിജയരാഘവന്‍, എസ്തര്‍, ഗണപതി, ഷെബിന്‍ ബെന്‍സണ്‍, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം മൂവീസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version