ഹിറ്റ് ഒരുക്കാനായി വീണ്ടും മലര്‍വാടിക്കൂട്ടം ഒന്നിച്ചു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വീണ്ടും ഒന്നിക്കുന്നത്

മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചത് വിനീത് ശ്രീനിവാസന്‍ എന്ന മികച്ച ഒരു സംവിധായകനെയും ഒരുക്കൂട്ടം മികച്ച അഭിനേതാക്കളെയും ആയിരുന്നു. മലയാളത്തിന്റെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ചിത്രമാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്. നീണ്ട ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലവാര്‍ടിക്കൂട്ടം വീണ്ടും ഒത്തുചേരുകയാണ്.

അന്ന് ചേട്ടന്റെ സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ താരങ്ങള്‍ ഇന്ന് വിനീത് ശ്രീനിവാസന്റെ അനിയന്‍ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വീണ്ടും ഒന്നിക്കുന്നത്. ധ്യാന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയില്‍ ഇവര്‍ വീണ്ടും ഒന്നിക്കുന്നത്. നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. സൂപ്പര്‍ ഹിറ്റ് ചിത്രം വടക്കുനോക്കിയന്ത്രത്തിന്റെ ന്യൂജെന്‍ പതിപ്പാണ് ഈ ചിത്രം.

റൊമാന്റിക്ക് കോമഡി വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രത്തില്‍ അജു വര്‍ഗീസും ഉര്‍വശിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധന്യ ബാലകൃഷ്ണന്‍, ജൂഡ് ആന്റണി, ഭഗത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Exit mobile version